നിയമനം നിയമാനുസൃതം, അഴിമതിയുണ്ടെങ്കിൽ കോടതി പരിശോധിക്കട്ടെ; വിവാദം തലപൊക്കിയത് ലീഗ് പ്രവര്‍ത്തകര്‍ എടുത്ത വായ്പ തിരിച്ചുപിടിക്കാന്‍ നീക്കം നടത്തിയപ്പോൾ: മന്ത്രി കെ ടി ജലീൽ
നിയമനം നിയമാനുസൃതം, അഴിമതിയുണ്ടെങ്കിൽ കോടതി പരിശോധിക്കട്ടെ; വിവാദം തലപൊക്കിയത് ലീഗ് പ്രവര്‍ത്തകര്‍ എടുത്ത വായ്പ തിരിച്ചുപിടിക്കാന്‍ നീക്കം നടത്തിയപ്പോൾ: മന്ത്രി കെ ടി ജലീൽ
ബന്ധുനിയമന വിവാദത്തില്‍ യൂത്ത് ലീഗ് ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി മന്ത്രി കെടി ജലീൽ. പിതൃസഹോദരപുത്രന് സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തി നിയമനം നല്‍കിയെന്ന ആരോപണമാണ് മന്ത്രി തള്ളിയത്.
മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ എടുത്ത വായ്പ തിരിച്ചുപിടിക്കാന്‍ നീക്കം നടത്തിയപ്പോഴാണ് വിവാദം തലപൊക്കിയത്. അഴിമതിയുണ്ടെങ്കിൽ കോടതി പരിശോധിക്കട്ടെ. ആരോപണം യൂത്ത് ലീഗ് നേതൃത്വത്തിന് കാര്യബോധം ഇല്ലാത്തതിനാലാണ്. തസ്തികയിലേക്ക് അപേക്ഷിച്ച ഏഴ് പേരും അയോഗ്യരായിരുന്നു. നിയമനത്തിനു മുന്‍പ് പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. ചന്ദ്രിക ഉള്‍പ്പെടുള്ള പത്രങ്ങള്‍ ഇത് സംബന്ധിച്ച പരസ്യം പ്രസിദ്ധീകരിച്ചിരുന്നു- കെ ടി ജലീൽ വ്യക്തമാക്കി.
ജലീലിനെതിരെ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും അദ്ദേഹത്തെ പുറത്താക്കണമെന്ന് മുസ്‌ലീം ലീഗ് നേതാവ് കെപിഎ മജീദും ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്.