ശോഭ സുരേന്ദ്രന്റെ പേരില്‍ കേസുണ്ടായപ്പോള്‍ കെ സുരേന്ദ്രന് പ്രേരിപ്പിച്ചു എന്ന് ആരോപിച്ചവരാണ് സി പി എമ്മുകാരെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ള. ശോഭ സുരേന്ദ്രന്റെ ഭര്‍ത്താവാണ് കെ സുരേന്ദ്രന് എന്നാണ് ചില സി പി എമ്മുകാരും പൊലീസുകാരും തെറ്റിദ്ധരിച്ചിരിക്കുന്നത്. നിരന്തരം തെറ്റ് സംഭവിക്കുന്ന പൊലീസുകാരെ പിരിച്ചുവിടണമെന്നും ശ്രീധരന് പിള്ള ആവശ്യപ്പെട്ടു.
ബി ജെ പിയുടെ ഏറ്റവും പ്രധാന നേതാവാണ് കെ സുരേന്ദ്രന്. അദ്ദേഹത്തെയാണ് അകാരണമായി ജയിലിലടച്ചിരിക്കുന്നത്. പുറത്തുനില്‍ക്കുന്ന സുരേന്ദ്രനെക്കാള്‍ കരുത്തനാണ് അകത്തുകിടക്കുന്ന സുരേന്ദ്രന് - ശ്രീധരന്‍പിള്ള പറഞ്ഞു.
കെ സുരേന്ദ്രനെ കുറേദിവസം തടവിലിട്ടാലും ഈ പ്രസ്ഥാനം അതിനെയെല്ലാം അതിജീവിക്കും. സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് സുരേന്ദ്രന് പോരാടിയത്. ഒരു ഉറുമ്പിനെപ്പോലും നോവിക്കാത്ത തന്നെയും അനവധി കേസുകളില്‍ പെടുത്തി വേട്ടയാടുകയാണെന്നും പി എസ് ശ്രീധരന്‍പിള്ള ആരോപിച്ചു.