Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പാര്‍ട്ടി യോഗമുണ്ടെന്ന് പറഞ്ഞ് പൊലീസിനു മുന്നില്‍ ഹാജരാകാതിരിക്കാന്‍ സുരേന്ദ്രന്‍

പാര്‍ട്ടി യോഗമുണ്ടെന്ന് പറഞ്ഞ് പൊലീസിനു മുന്നില്‍ ഹാജരാകാതിരിക്കാന്‍ സുരേന്ദ്രന്‍
, ശനി, 3 ജൂലൈ 2021 (13:15 IST)
കൊടകര കുഴല്‍പണക്കേസില്‍ ഒളിച്ചുകളിച്ച് ബിജെപി. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിനുമുന്നില്‍ ഹാജരാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. എന്നാല്‍, പൊലീസിനുമുന്നില്‍ ഹാജരാകില്ലെന്നാണ് സുരേന്ദ്രന്‍ സൂചന നല്‍കുന്നത്. ചൊവ്വാഴ്ച പാര്‍ട്ടി യോഗമുണ്ടെന്ന് വിശദീകരണം നല്‍കി ചോദ്യം ചെയ്യല്‍ നീട്ടികൊണ്ടുപോകാനാണ് ബിജെപി ആലോചിക്കുന്നത്. ഹാജരാകുന്നതില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസ് ആസൂത്രിതമായ നീക്കമാണെന്നും നോട്ടീസ് അയച്ചത് സ്വര്‍ണക്കടത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നും സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കുതിക്കുന്നു