Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരോപണങ്ങൾ ഉന്നയിക്കുന്നവരുടെ കാലത്ത് എത്ര ചർച്ചകൾ നടന്നു? ഉമ്മൻ ചാണ്ടിയെ തള്ളി സുധാകരനും

ആരോപണങ്ങൾ ഉന്നയിക്കുന്നവരുടെ കാലത്ത് എത്ര ചർച്ചകൾ നടന്നു? ഉമ്മൻ ചാണ്ടിയെ തള്ളി സുധാകരനും
, ഞായര്‍, 29 ഓഗസ്റ്റ് 2021 (12:58 IST)
ഡിസിസി അധ്യക്ഷപട്ടിക വിശദമായ ചർച്ചകൾക്ക് ശേഷം തയ്യാറാക്കിയതാണെന്നും അതിനാൽ തന്നെ ലിസ്റ്റിനെതിരെയുള്ള വിമർശനങ്ങൾ മുഖവുരയ്ക്ക് എടുക്കുന്നില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ചർച്ച നടത്തിയിട്ടില്ലെന്ന തരത്തിലുള്ള ഉമ്മന്‍ചാണ്ടിയുടെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു സുധാകരൻ. ‌
 
ഉമ്മൻ ചാണ്ടിയുമായി രണ്ട് വട്ടം ചർച്ച നടത്തിയെന്ന് പറഞ്ഞ കെ സുധാകരൻ ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ച പേരുകളെഴുതിയ ഡയറിയും വാർത്താ സമ്മേളനത്തിൽ ഉയര്‍ത്തിക്കാട്ടി.വിമർശനങ്ങൾ ഉന്നയിക്കുന്നവർ മുൻകാലങ്ങളിൽ കോൺഗ്രസിൽ ഇതുപോലുള്ള യാതൊരു വിധ ചർച്ചകളും നടന്നിട്ടില്ലെന്ന് ഓർക്കണമെന്നും സുധാകരൻ പറഞ്ഞു.
 
 വര്‍ക്കിംഗ് പ്രസിഡന്റ് എന്ന നിലയില്‍ ഒരു തലത്തിലും തന്നോട് ചര്‍ച്ച നടത്താതെ സ്ഥാനാര്‍ഥി പട്ടിക, ഭാരവാഹികളുടെ പട്ടിക എന്നിവ ഹൈക്കമാന്‍ഡിന് മുന്നില്‍ സമർപ്പിച്ച് അംഗീകാരം വാങ്ങലായിരുന്നു കോൺഗ്രസിന്റെ കാലങ്ങളായുള്ള കീഴ്‌വഴക്കമെന്നും എന്നാൽ ഇത്തവണ പതിവിന് വിപരീതമായ രീതിയിൽ ചർച്ചകൾ നടന്നുവെന്നും സുധാകരൻ പറഞ്ഞു.ട്ടിക നൂറ് ശതമാനം കുറ്റമറ്റതെന്ന് പറയുന്നില്ല. പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
 
.തന്നെ പോലെ ഗ്രൂപ്പ് രാഷ്ട്രീയത്തിലൂടെയല്ലാതെ കോണ്‍ഗ്രസില്‍ വന്നവര്‍ ഒത്തിരിപേരുണ്ട്.അതിനാല്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിലൂടെ മാത്രമേ വരാന്‍ പാടുള്ളൂ എന്ന നിഷ്‌കര്‍ഷത മാറ്റിയപ്പോൾ അസ്വസ്ഥരായ ആളുകള്‍ക്ക് അങ്ങനെയൊക്കെ പറയാമെന്നും രമേശ് ചെന്നിത്തലയെയും ഉമ്മൻ ചാണ്ടിയെയും ഉന്നം വെച്ച് സുധാകരൻ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാനാണെങ്കിൽ ഈ സ്ഥാനം പിന്നെന്തിന്? ആഞ്ഞടിച്ച് വിഡി സതീശൻ