പദ്മാവതിക്ക് വേണ്ടി വാദിച്ചവർ 'ഈട'യെ നിഷേധിക്കുന്നു!
കണ്ണൂരിൽ 'ഈട'യുടെ പ്രദർശനം നിർത്തിവെച്ചു- കൊലപാതകരാഷ്ട്രീയം പറയുന്ന സിനിമ സിപിഐഎമ്മിനെ അസ്വസ്ഥപ്പെടുത്തുന്നുവെന്ന് കെ സുധാകരന്‍
ചിത്രസംയോജകനായ ബി. അജിത്കുമാര്‍ സംവിധാനം ചെയ്ത 'ഈട' സിനിമയ്ക്ക് കണ്ണൂരിൽ പ്രദർശനാനുമതി ഇല്ല. കണ്ണൂര്‍ സുമംഗലി തിയേറ്ററില്‍ ഈടയുടെ പ്രദര്‍ശനം സിപിഐഎം ഇടപെട്ട് നിര്‍ത്തിവെപ്പിച്ചുവെന്നാണ് ആരോപണം. കോണ്‍ഗ്രസ് നേതാവ് കെ സുധാകരനാണ് ആരോപണാവുമായി രംഗത്തെത്തിയിരിക്കുന്നത്‍.
കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം പ്രമേയമാക്കിയ സിനിമ സിപിഐഎമ്മിനെ അസ്വസ്ഥപ്പെടുത്തുകയാണെന്നും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനായി ചെറുപ്പക്കാരെ തെരുവിലിറക്കിയ പാര്‍ട്ടി ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്നും സുധാകരന്‍ ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോയിലൂടെ ആരോപിച്ചു. ടിക്കറ്റ് എടുത്ത് ഷോ കാണാന്‍ എത്തിയ ആളുകളെ പോലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇടപെട്ട് മടക്കി അയച്ചുവെന്നാണ് കെ. സുധാകരന്‍ ഉയര്‍ത്തുന്ന ആരോപണം.
ഷെയ്ന്‍ നിഗം, നിമിഷ സജയന്‍ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പറയുന്നത് പ്രണയവും കൊലപാതക രാഷ്ട്രീയവുമാണ്. പദ്മാവതി സിനിമ ബിജെപി നിരോധിച്ചപ്പോൾ സിനിമയ്ക്കൊപ്പമെന്ന് പറഞ്ഞ് തെരുവിലിറങ്ങിയവർ തന്നെയാണ് ഇപ്പോൾ 'ഈട'യെന്ന ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.