ഉസ്താദിന്റെ ഭാര്യ ജോലിക്ക് പോകുന്നുണ്ടാകും, അതുകൊണ്ടായിരിക്കും ഇത്തരം സംശയങ്ങൾ: സ്ത്രീകളെ ആക്ഷേപിച്ച മുജാഹിദ് ബാലുശേരിക്കെതിരെ ജസ്ല
വായിൽ തോന്നിയത് വിളിച്ച് പറയാൻ നിക്കരുത്: ജസ്ല
ജോലിക്ക് പോകുന്ന സ്ത്രീകളെ അടച്ചാക്ഷേഭിച്ച് സംസാരിച്ച മുസ്ലീം മത പ്രഭാഷകൻ മുജാഹിദ് ബാലുശ്ശേരിക്കെതിരെ പരസ്യമായി തുറന്നടിച്ച് കെ എസ് യു മലപ്പുറം മുൻ ജില്ലാ കമ്മറ്റി അംഗവും ആക്ടിവിസ്റ്റുമായ ജസ്ല മാടശ്ശേരി. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ജസ്ലയുടെ പ്രതികരണം.
ഇത്തരം ഉസ്താദുമാരൂടെ കരണം അടിച്ചുപൊളിക്കണം എന്നും ഇതു കണ്ടു പെണ്ണുങ്ങള്‍ മിണ്ടാതിരിക്കുമെന്നു കരുതരുത് എന്നും ജെസ്ല പറയുന്നു. ഉസ്താദിന്റെ ഭാര്യ ജോലിക്കു പോകുന്നുണ്ടെങ്കില്‍ അവരെ സംശയിക്കുന്നതു കൊണ്ടാകാം ഇത്തരം തെറ്റുദ്ധാരണ. ജെസ്ലയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് എത്തി.
സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുന്നത് എന്ത് അര്‍ഥത്തിലാണ്, ഇത്തരം ഉസ്താദുമാര്‍ പ്രസംഗിക്കുന്ന വേദിയില്‍ ചീമുട്ട എറിയണം. പൈസയ്ക്ക് വേണ്ടി മതത്തെ വിൽക്കുന്ന ഇത്തരക്കാർക്ക് ഇത്തരം വിഷയങ്ങളിൽ കാര്യമായ അറിവില്ല. ഇസ്ലാമിന്റെ ചരിത്രം മുജാഹിദ് ബാലുശേരി പരിശോധിക്കുന്നതും പഠിക്കുന്നതും നല്ലതായിരിക്കുമെന്ന് ജെസ്ല പറയുന്നു.
ജോലിക്ക് പോകുന്ന സ്ത്രീകളെയാണ് ജാഹിത് ബാലുശ്ശേരി ലക്ഷ്യം വെച്ചിരിക്കുന്നത്. പെണ്ണ് തെങ്ങില്‍ കയറുന്നതോ തുണിയഴിച്ചു നടക്കുന്നതോ അല്ല സ്വാതന്ത്ര്യമെന്നും കുടുംബം നോക്കി വീട്ടില്‍ ഇരിക്കണം എന്നും പ്രഭാഷണത്തില്‍ മുജാഹിദ് ബാലുശ്ശേരി പറഞ്ഞു.
മുഖവാതിലിൽ കുറ്റിച്ചൂലിൽ മൂത്രമൊഴിച്ച് നിൽക്കുന്ന പെണ്ണാണ് ഇപ്പോഴത്തേത്, ജോലിക്കു പോകുന്ന പെണ്ണുങ്ങള്‍ക്ക് അന്യപുരുഷനുമായി അവിഹിതം ഉണ്ടാകും, അവരുടെ അടിവസ്ത്രം വരെ വീട്ടില്‍ എല്ലായിടത്തും കിടക്കും. സ്ത്രീക്ക് സ്വാതന്ത്ര്യമെന്നാൽ തുണിയഴിച്ച് നടക്കുന്നതല്ല. പെണ്ണ് ഉടുക്കാണ്ട് നടക്കുന്നതല്ല സ്വാതന്ത്ര്യം. അത് വൃത്തികേടാണ് സ്വാതന്ത്ര്യമല്ല. സ്ത്രൈണ ഭാവമുള്ളവളാ അവൾ. കുടുംബിനിയാണ്. അവൾ കുടുംബത്തെ മാന്യമായി നയിക്കേണ്ടവളാണ് ഏറ്റവും കൂടുതൽ കുടുംബശൈഥില്യമുണ്ടായത് പെണ്ണ് ജോലിക്കുപോകുന്നിടത്താണ്.
പെണ്ണ് ജോലിക്ക് പോകുന്നിടത്ത് ഒരു വൃത്തിയുണ്ടാവില്ല. എനിക്ക് ശമ്പളമുണ്ട് അവന് ശമ്പളമില്ല എന്നൊക്കെ പറഞ്ഞ് ബന്ധങ്ങൾ വേർപെടുത്തുന്നു. പുരുഷനെപ്പോലെയല്ല പെണ്ണ്. സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി വാദിക്കുന്നവർ മനുഷ്യത്വത്തിനെതിരാണ് രാജ്യദ്രോഹികളാണ്.
പെണ്ണ് പൊതുവെ അഹങ്കാരിയാണ്, അഹങ്കാരമാണ് അവളുടെ മുഖമുദ്ര. അവൾക്ക് ശമ്പളം കിട്ടിയാൽ വലിയ അഹങ്കാരമാണ്. ജോലിക്കാരായ സ്ത്രീ പുരുഷന്മാരുള്ള കുടുംബങ്ങളിലൊക്കെ അവിഹിതമാണ്. ജോലിക്കു പോകുന്ന പെണ്ണുങ്ങളിൽ ഭൂരിഭാഗം പേർക്കും അന്യ പുരുഷനുമായി അവിഹിതം ഉണ്ടാകും. പൂമുഖ വാതിലിൽ കുറ്റിച്ചൂലിൽ മൂത്രമൊഴിച്ച് നിൽക്കുന്ന പെണ്ണാണ് ഇപ്പോഴത്തേത്.'' മുസ്ലിം സമുദായത്തിൽപ്പെട്ട ഭൂരിപക്ഷം പേരും പ്രസംഗത്തെ തള്ളിപ്പറഞ്ഞു കൊണ്ടാണ് രംഗത്തെത്തിയത്.