Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്മയ്ക്കായി പ്രാർത്ഥനയോടെ തമിഴകം; 1.6 കോടി രൂപയുടെ സ്വർണ്ണം നേർച്ച നൽകി ജനങ്ങൾ

ജയലളിത തിരിച്ച വരാൻ 1.6 കോടിയുടെ സ്വർണ്ണം നേർച്ച

അമ്മയ്ക്കായി പ്രാർത്ഥനയോടെ തമിഴകം; 1.6 കോടി രൂപയുടെ സ്വർണ്ണം നേർച്ച നൽകി ജനങ്ങൾ
മൈസൂർ , ശനി, 22 ഒക്‌ടോബര്‍ 2016 (09:39 IST)
ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് വ്യക്തമായ റിപോർട്ടുകൾ ഒന്നും തന്നെ ഇതുവരെ ചെന്നൈ അപ്പോളോ ആശുപത്രി പുറത്തുവിട്ടിട്ടില്ല. ജയലളിത ആശുപത്രിയിൽ ആയപ്പോൾ മുതൽ അമ്മയുടെ തിരിച്ചുവരവിനായി പ്രാർത്ഥിക്കുകയാണ് തമിഴകം. അമ്മയില്ലാത്ത തമിഴനാട് ജനങ്ങൾ ചിന്തിക്കാൻ കൂടി കഴിയില്ല. അമ്മയുടെ അസുഖം വേഗം മാറുന്നതിനായി അമ്പലങ്ങളിൽ നേർച്ചയും വഴിപാടും കഴിപ്പിച്ച് കാത്തിരിക്കുകയാണ് ജനങ്ങൾ.
 
വെള്ളിയാഴ്ച വൈകിട്ട് മൈസൂരിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ നടത്തിയ പ്രത്യേക പൂജയിൽ നൂറ് കോടി ജനങ്ങൾ പങ്കെടുത്തു. ആരോഗ്യ നിലയിൽ മാറ്റമുണ്ടാകുന്ന‌തിനായി 1.6 കോടി രൂപയുടെ സ്വർണ്ണം, വെള്ളി ആഭരണങ്ങൾ അമ്പലത്തിൽ നേർച്ചയായി നൽകുകയും ചെയ്തു. പൂജയിൽ പങ്കെടുക്കാൻ ഉൾനാടുകളിൽ നിന്നും ജനങ്ങൾ ഒഴുകിയെത്തി. കർണാടകയിലെ ഈ ക്ഷേത്രത്തിലെ സ്ഥിരം സന്ദർശകയായിരുന്നു ജയലളിത. 
 
അതേസമയം, ആരോഗ്യകാര്യത്തിൽ ​ജയലളിതക്ക് ദൈവത്തി​ന്റെ പിന്തുണയുണ്ടെന്നും ഡോക്​ടർമാരുടെ നിർദേശക്രാരം അവർ വിശ്രമത്തിലാണെന്നും പാർട്ടി വാക്താവ് സരസ്വതി പറഞ്ഞു. ​സെപ്​റ്റംബർ 22 നാണ്​ ആരോഗ്യനില മോശമായതിനെ തുടർന്ന്​ ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2,500 രൂപ മുടക്കൂ... ഒരു മണിക്കൂർ വിമാന യാത്ര ആസ്വദിക്കൂ !