Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘സിംഗൂരും നന്ദിഗ്രാമും മറക്കരുത്, ജനങ്ങളുടെ വിശ്വാസത്തിന് മങ്ങലേറ്റു’; പുതുവൈപ്പിലെ പൊലീസ് നടപടിക്കെതിരെ ജനയുഗം

പുതുവൈപ്പിലെ പൊലീസ് നടപടിക്കെതിരെ ജനയുഗം

‘സിംഗൂരും നന്ദിഗ്രാമും മറക്കരുത്, ജനങ്ങളുടെ വിശ്വാസത്തിന് മങ്ങലേറ്റു’; പുതുവൈപ്പിലെ പൊലീസ് നടപടിക്കെതിരെ ജനയുഗം
തിരുവനന്തപുരം , ചൊവ്വ, 20 ജൂണ്‍ 2017 (08:27 IST)
പുതുവൈപ്പില്‍ ഐഒസിയുടെ പാചകവാതക സംഭരണിക്കെതിരെ സമരം ചെയ്യുന്ന പ്രതിഷേധക്കാര്‍ക്കു നേരെയുണ്ടായ പൊലീസ് നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും പൊലീസിനെയും നിശിതമായി വിമര്‍ശിച്ച് സിപിഐ മുഖപത്രം.

“ കേരളത്തെ ഇരുത്തി ചിന്തിപ്പിക്കുന്ന പുതുവൈപ്പ് ” എന്ന തലക്കെട്ടില്‍ മുഖപത്രമായ ജനയുഗത്തില്‍ എഴുതിയ എഡിറ്റോറിയലിലൂടെയാണ് സിപിഐ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

പുതുവൈപ്പിലെ പൊലീസ് നടപടി എൽഡിഎഫിന്റെ വിശ്വാസ്യതയ്ക്കു കളങ്കമായി. ഇടതുപക്ഷ ഭരണത്തില്‍ സാമാന്യ ജനങ്ങളോട് സഹാനുഭൂതിയോടെ പൊലീസ് പെരുമാറുമെന്ന വിശ്വാസത്തിനാണ് മങ്ങലേറ്റിരിക്കുന്നത്. പാവങ്ങളെ അടിച്ചൊതുക്കലല്ല എൽഡിഎഫ് സർക്കാരിന്റെ നയം. പൊലീസ് നയം പ്രഖ്യാപനത്തിലല്ല പ്രവർത്തിയിൽ കാട്ടാൻ മുഖ്യമന്ത്രി തയാറാകണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

സിംഗൂരിൽനിന്നും നന്ദിഗ്രാമിൽനിന്നും പാഠങ്ങൾ ഉൾക്കൊള്ളാൻ സർക്കാർ തയാറാവണം. സർക്കാര്‍ നയം വികൃതമാക്കിയ പൊലീസിനെതിരെ നടപടിയെടുത്തുവേണം സർക്കാർ മുന്നോട്ടുപോകാൻ. പൊലീസ് അതിക്രമത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. മനുഷ്യാവകാശ ലംഘനം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ നടപടി വേണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊച്ചി മെട്രോ: ആ​ദ്യ​ദി​ന വ​രു​മാ​നം 20 ലക്ഷം, 62,320 യാത്രക്കാർ - തിരക്ക് വര്‍ദ്ധിക്കുമെന്ന് അധികൃതര്‍