ആകാശും കൂട്ടുകാരിയും ജയിലില്‍ കഴിഞ്ഞ സംഭവത്തില്‍ സത്യാവസ്ഥ പുറത്തുവരും; സിപിഎം സമ്മര്‍ദ്ദത്തില്‍ - അന്വേഷിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം
ആകാശും കൂട്ടുകാരിയും ജയിലില്‍ കഴിഞ്ഞ സംഭവത്തില്‍ സത്യാവസ്ഥ പുറത്തുവരും; സിപിഎം സമ്മര്‍ദ്ദത്തില്‍ - അന്വേഷിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം
ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കു ജയിലിൽ പ്രത്യേക പരിഗണനയും സഹായങ്ങളും ലഭിക്കുന്നുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ പരാതിയിൽ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു.
ആകാശ് തില്ലങ്കേരി പെണ്‍കുട്ടിക്കൊപ്പം ജയിലിൽ കഴിഞ്ഞ സംഭവത്തിലടക്കമുള്ള ആരോപണങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഡിജിപി നിര്‍ദേശം നല്‍കിയിരിക്കുന്നത്. മധ്യമേഖല ജയിൽ ഡിഐജി സാം തങ്കയ്യനാണ് അന്വേഷണ ചുമതല.
അന്വേഷണത്തില്‍ സുധാകരന്റെ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് വ്യക്തമായാല്‍ സിപിഎം വെട്ടിലാകും. ഷുഹൈബ്കേസില്‍ അറസ്റ്റിലായ ആകാശ് അടക്കമുള്ള പ്രതികളെ സിപിഎം പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നുവെങ്കിലും ഇവരെ കാണാന്‍ പ്രാദേശിക നേതാക്കള്‍ ജയില്‍ എത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് എതിരായാല്‍ സി പി എം നേതൃത്വം വിഷയത്തില്‍ മറുപടി പറയേണ്ട അവസ്ഥയുമുണ്ടാകും.
ആകാശിനെ സന്ദര്‍ശിക്കാന്‍ എത്തിയ കൂത്തുപറമ്പ് സ്വദേശിയായ പെണ്‍കുട്ടിക്ക് ജയില്‍ അധികൃതര്‍ പ്രത്യേക പരിഗണന നല്‍കിയെന്നും മൂന്നു ദിവസത്തിനിടെ മാത്രം 12 മണിക്കൂർ സമയമാണ് ഇവര്‍ക്ക് സംസാരിക്കാനായി ജീവനക്കാര്‍ നല്‍കിയതെന്നുമാണ് സുധാകരന്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്.
സാധാരണയായി സന്ദർശകർക്കു തടവുകാരുമായി കൂടിക്കാഴ്ച നടത്താൻ അനുമതി നൽകാത്ത സ്ഥലത്താണ് ആകാശും കൂട്ടുകാരിയും സംസാരിച്ചതെന്നു സുധാകരന്റെ പരാതിയിൽ പറയുന്നു. ഷുഹൈബ് വധക്കേസിലെ പ്രതികള്‍ കണ്ണൂർ സ്പെഷൽ സബ് ജയില്‍ സ്വാതന്ത്രം അനുഭവിക്കുകയാണ്. ഇവരുടെ സെല്‍ പൂട്ടാറില്ലെന്നും പരാതിയില്‍ അദ്ദേഹം വ്യക്തമാക്കുന്നു.