Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സ്വപ്നയും റമീസും ഒരേസമയം ചികിത്സയ്ക്കായി ആശുപത്രിയിൽ; ജയിൽവകുപ്പ് റിപ്പോർട്ട് തേടി

സ്വപ്നയും റമീസും ഒരേസമയം ചികിത്സയ്ക്കായി ആശുപത്രിയിൽ; ജയിൽവകുപ്പ് റിപ്പോർട്ട് തേടി
, തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (11:54 IST)
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനും, റമീനും ഒരേസമായം ആശുപത്രിയിൽ ചികിത്സ നൽകിയ സംഭവത്തിൽ ജയിൽ വകുപ്പ് റിപ്പോർട്ട് തേടി. വിയ്യൂര്‍ ജയില്‍ മെഡിക്കല്‍ ഓഫിസറോടാണ് ജയില്‍ വകുപ്പ് റിപ്പോര്‍ട്ട് തേടിയത്. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്‌ടര്‍മാരുമായി സംസാരിച്ച ശേഷം റിപ്പോര്‍ട്ട് നൽകാനാണ് നിർദേശം. ഇതിനായുള്ള മെഡിക്കല്‍ ബോര്‍ഡ് യോഗം തുടങ്ങി.
 
നെഞ്ചുവേദനയെ തുടർന്നാണ് സ്വാപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറുവേദനയെ തുടർന്നാണ് റമീസിനെ ചികിത്സയ്ക്കെത്തിച്ചത്. റമീസ് ചികിത്സയ്ക്കെത്തിയതിൽ അസ്വാഭാവികതയുണ്ടെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ എന്നാണ് വിവരം. റമീസിന് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല. ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കുമ്പോൾ തന്നെ റമീസിന് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് വിവരം. 
 
ഇസിജിയില്‍ വ്യതിയാനം ക‌ണ്ടതിനു പിന്നാലെ കഴിഞ്ഞ തിങ്കളാഴ്ച സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ശനിയാഴ്ചയാണ് സ്വപ്നയെ ജെയിലിൽ തിരികെയെത്തിയ്ക്കുന്നത്. എന്നാൽ ഞായറാഴ്ച വൈകിട്ടോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കുകയായിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വര്‍ണക്കടത്ത് കേസ്: സെക്രട്ടറിയേറ്റിലെ 40 ക്യാമറകള്‍ പരിശോധിക്കും