Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

തണലാവേണ്ടവർ താണ്ഡവമാടുന്ന സാഹചര്യമാണുള്ളത്: ആഞ്ഞടിച്ച് ജേക്കബ് തോമസ്

അധികാരത്തിലെത്തിയാൽ സ്വന്തക്കാർക്ക് കസേര ഉറപ്പാക്കാനാണ് ചിലരുടെ ശ്രമമെന്ന് ജേക്കബ് തോമസ്

തണലാവേണ്ടവർ താണ്ഡവമാടുന്ന സാഹചര്യമാണുള്ളത്: ആഞ്ഞടിച്ച് ജേക്കബ് തോമസ്
തിരുവന്തപുരം , ഞായര്‍, 9 ഏപ്രില്‍ 2017 (14:50 IST)
വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് ഇനിയില്ലെന്ന് സൂചന നൽകി ജേക്കബ് തോമസ്. ബജറ്റ് വിൽപ്പന സംബന്ധിച്ചും ബന്ധു നിയമനത്തെ കുറിച്ചുമെല്ലാം വളരെ രൂക്ഷമായ ഭാഷയിലാണ് ജേക്കബ് തോമസ് പ്രതികരിച്ചത്. തണലാവേണ്ടവർ താണ്ഡവമാടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
 
അധികാരത്തിലെത്തിയാൽ സ്വന്തക്കാർക്കുള്ള കസേര ഉറപ്പാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ബജറ്റ് വിൽപ്പന അഴിമതിയല്ലെന്നാണ് പറയുന്നത്. വൻകിടക്കാരുടെ അഴിമതിക്കെതിരെ പ്രതികരിച്ചാൽ അത് വിജിലന്‍സ് രാജ് ആകുമെന്ന്  ഹൈക്കോടി നടത്തിയ ചില പരാമർശങ്ങൾ മുൻ നിർത്തി ജേക്കബ് തോമസ് പറഞ്ഞു. ഇനി വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് എത്തുമോയെന്ന ചോദ്യത്തിന് തിരുവന്തപുരത്ത് നിന്ന് താൻ വളരെയേറെ അകലെയാണെന്ന മറുപടിയാണ് ജേക്കബ് തോമസ് നൽകിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാമാന്യബുദ്ധി പ്രയോഗിക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നെങ്കില്‍ ഈ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നു: കാനം രാജേന്ദ്രന്‍