മുഖ്യമന്ത്രിയെ വിമർശിച്ച് എം എ ബേബി
ചോദ്യങ്ങളെ മുഖ്യമന്ത്രി ഭയക്കുന്നതെന്തിന്?
മാധ്യമപ്രവര്‍ത്തകരെ അവഗണിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ പരോക്ഷമായി വിമർശിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതെന്തിനെന്ന് ബേബി ചോദിക്കുന്നു.
ചോദ്യങ്ങളെ നിയന്ത്രിക്കുന്നത് മാര്‍ക്‌സിസ്റ്റ് സമീപനമല്ല എന്നാണ് അദ്ദേഹം പറയുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കണമെന്നും എം.എ ബേബി പറഞ്ഞു.
നിങ്ങള്‍ക്ക് മുന്നേറാന്‍ കഴിയണമെങ്കില്‍ നിങ്ങള്‍ നിരന്തരം സംശയങ്ങൾ ചോദിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യണമെന്നാണ് കാള്‍മാകസിന്‍റെ നിരീക്ഷണം. നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന കാര്യങ്ങളെ അതുതന്നെയാണോ അകംപൊരുള്‍ എന്ന് സംശയിച്ച് അതിനെ ചോദ്യം ചെയ്യണം. അപ്പോളാണ് സത്യത്തിന്‍റെ കാമ്പിലേക്ക് എത്തിച്ചേരാനാവുക എന്നും അദ്ദേഹം പറഞ്ഞു.