കണ്ണൂര്‍: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കണ്ണൂരിലെ ഇരിട്ടിയില്‍ ആസാം സ്വദേശിനിയെ സ്ഥാനാര്‍ത്ഥിയാക്കി ബി.ജെ.പി ഇരിട്ടി പതിനൊന്നാം വാര്‍ഡ് വികാസ് നഗറിലാണ് ആസാം സ്വദേശിനി മുന്മി ഇടതു വലതു മുന്നണികള്‍ക്കെതിരെ മത്സരിക്കുന്നത്.
ഇരിട്ടി പയഞ്ചേരി സ്വദേശി കെ.എന്‍.ഷാജിയുടെ ഭാര്യയാണ് മുന്മി. മലയാളം എഴുതാനും വായിക്കാനും അറിയില്ലെങ്കിലും നന്നായി സംസാരിക്കും. വികസന കാര്യത്തില്‍ ഭാഷ ഒരു പ്രശ്നമല്ലെന്നാണ് മുന്മി അവകാശപ്പെടുന്നത്. ആസാമിലെ ലോഹിന്പുറിലേ ലീല ഗാഗോയ് - ഭവാനി ഗാഗോയ് ദമ്പതികളുടെ മകളാണ് മുന്മി.