ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നിർമിച്ച വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ വീടിനും നാല് ലക്ഷം രൂപ വരെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. സംസ്ഥാന ഇന്‍ഷൂറന്‍സ് വകുപ്പ് പൊതുമേഖല ഇന്‍ഷൂറന്‍സ് കമ്പനിയായ യുണൈറ്റഡ് ഇന്‍ഷൂറന്‍സ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
250547 വീടുകള്‍ക്കായി 8.74 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്. ആദ്യ മൂന്ന് വര്‍ഷത്തേക്കുള്ള പ്രമീയം സര്‍ക്കാര്‍ അടക്കും.മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ ഗുണഭോക്താവിന് നേരിട്ട് ഇന്‍ഷൂറന്‍സ് പുതുക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.