ഇന്ത്യ കളര്‍ ടിവികളുടെ ഇറക്കുമതി നിര്‍ത്തി. ആഭ്യന്തര ടിവി ഉല്‍പാദകര്‍ക്ക് വിപണിയില്‍ അവസരം ഒരുക്കുന്നതിനാണ് തീരുമാനം. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമാണെന്നും വിശദീകരണമുണ്ട് എന്നാല്‍ ചൈനയ്‌ക്കെതിരെയുള്ള നടപടിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യയിലെ ടെലിവിഷന്‍ വിറ്റുവരവ് 15000കോടിയെങ്കിലും വരുമെന്നാണ് കണക്ക്. ഇതിന്റെ 36 ശതമാനവും ചൈനീസ് കമ്പനികള്‍ക്കാണ് ലഭിക്കുന്നത്. നിയന്ത്രണം മൂലം ഇന്ത്യയില്‍ ടിവ ലഭ്യതയില്‍ കുറവ് വരില്ല. 2014ല്‍ ഇന്ത്യന്‍ ഇലക്ട്രോണിക് ഉത്പദനം 29ബില്യണ്‍ യുഎസ് ഡോളറിനു സമാനമായിരുന്നെങ്കില്‍ 2019ല്‍ അത് 70ബില്യണ്‍ ആയിട്ടുണ്ട്.