കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 28-ാമത് ഐ.എഫ്.എഫ്.കെയുടെ ഭാഗമായി തിയേറ്ററുകളില്‍ സിനിമകള്‍ അവതരിപ്പിക്കുന്നതിന് താല്‍പ്പര്യവും ഭാഷാപ്രാവീണ്യവുമുള്ളവരില്നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. മലയാളത്തിലോ ഇംഗ്ളീഷിലോ, രണ്ടിലുമോ പ്രാവീണ്യമുള്ള അവതാരകരെയാണ് ആവശ്യം.
2023 ഡിസംബര്‍ 7 മുതല്‍ 15 വരെ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായിരിക്കണം. അപേക്ഷകര്‍ 1-2 മിനുട്ട് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ സ്വയം പരിചയപ്പെടുത്തി kscacompering@gmail.com എന്ന ഇമെയിലിലേക്ക് അയയ്ക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2023 നവംബര്‍ 15.