നിലപാടിലെ മലക്കം മറിച്ചിലിൽ വീരനാണ് ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. പറഞ്ഞ് മാറ്റി പറയുന്നതിൽ അദ്ദേഹത്തിന് യാതോരു മടിയുമില്ല എന്നതാണ് വസ്തുത. പ്രസംഗം പലപ്പോഴും പിള്ളയ്ക്ക് പണി കൊടുക്കാറുണ്ട്. ഇതൊന്നും പിള്ളയ്ക്ക് പുത്തരിയല്ല. എപ്പോഴും നാക്ക് പണികൊടുക്കുന്ന പിള്ളയ്ക്ക് പുതിയ പണി കിട്ടാൻ പോകുന്നത് തിരുവനന്തപുരം എംപി ശശി തരൂരില്‍ നിന്നാണ്. തി
രുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ ശശി തരൂരിന്റെ വ്യക്തി ജീവിതത്തിൽ കൈകടത്തിയായിരുന്നു പിള്ളയുടെ പരാമർശം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ശശി തരൂരിന്‍റെ മൂന്ന് ഭാര്യമാര്‍ എങ്ങനെയാണ് മരിച്ചതെന്ന് എല്ലാവരും ചോദിക്കുന്നുണ്ടെന്നായിരുന്നു പിള്ള പത്രസമ്മേളനത്തില്‍ പറഞ്ഞത്. അടൂരില്‍ തരൂരിന് ഒരു ഭാര്യയുണ്ടെന്നും പിള്ള വാര്‍ത്താ സമ്മേളനത്തില്‍
മൂന്ന് ഭാര്യമാരാണ് ശശി തരൂരിന് ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ അടൂരുകാരിയാണ്. അവര്‍ അടൂരിലെ അഭിഭാഷകനായ മധുസൂദനന്‍ നായരുടെ മരുമകള്‍ ആയിരുന്നു. ഇവര്‍ ഒരിക്കല്‍ തന്നെ കേസിന്‍റെ നിയമോപദേശത്തിനായി സമീപിച്ചിരുന്നുവെന്നും പിള്ള പറഞ്ഞു. ഇതൊന്നും ഒരു രാഷ്ട്രീയ ആയുധമാക്കാൻ തനിക്ക് താൽപ്പര്യമില്ലെന്നും പിള്ള എടുത്തു പറയുന്നുണ്ട്.
ഭാര്യമാര്‍ മൂന്ന് പേരും മരിച്ചോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് രണ്ട് പേര്‍ മരിച്ചെന്നും ഒരാള്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തിയെന്നും പിള്ള പറഞ്ഞു. അതേസമയം, സ്വന്തം വാക്കുകൾ പിള്ളയ്ക്ക് പണി കൊടുത്തിരിക്കുകയാണ്. ശശി തരൂരിന് മൂന്ന് ഭാര്യമാരാണ് ഉണ്ടായിരുന്നത്. തിലോത്തമ മുഖര്‍ജി, യുഎന്‍ ഉദ്യോഗസ്ഥയായ ക്രിസ്റ്റീന ജൈല്‍സി, സുനന്ദ പുഷ്കര്‍ എന്നിവരായിരുന്നു ഈ മൂന്ന് പേര്‍.
സ്വന്തം ‘തള്ള്’ കഥകൾ പിള്ളയ്ക്ക് എട്ടിന്റെ പണി കൊടുക്കുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. പിള്ളയ്ക്കെതിരെ മാനനഷ്ടക്കേസ് അടക്കമുള്ള നിയമനടപടികള്‍ തരൂര്‍ സ്വീകരിച്ചേക്കുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.