Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അറബിക്കടലില്‍ നിന്ന് കേരളത്തിലേക്ക് ശക്തമായ കാലവര്‍ഷ കാറ്റ്; അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടി മഴ

അറബിക്കടലില്‍ നിന്ന് കേരളത്തിലേക്ക് ശക്തമായ കാലവര്‍ഷ കാറ്റ്; അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടി മഴ
, വെള്ളി, 3 ജൂണ്‍ 2022 (08:03 IST)
അറബിക്കടലില്‍ നിന്ന് കേരള തീരത്തേക്ക് വീശുന്ന കാലവര്‍ഷ കാറ്റിന്റെ സ്വാധീന ഫലമായി അടുത്ത 5 ദിവസം കേരളത്തില്‍ ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യത. ജൂണ്‍ ആറ് വരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 
 
03/06/2022: എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്
 
04/06/2022: പത്തനംതിട്ട, ഇടുക്കി
 
05/06/2022: പത്തനംതിട്ട, ഇടുക്കി
 
06/06/2022:  ഇടുക്കി
 
എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്