ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ മേയ് 10 വരെ കനത്ത മഴ ലഭിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാനടുത്തായി രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് കാരണം. മേയ് ആറ് മുതല്‍ പത്ത് വരെയാണ് ശക്തമായ മഴ ലഭിക്കുക. ന്യൂനമര്‍ദ്ദം പിന്നീട് ചുഴലിയായി രൂപംപ്രാപിച്ച് മ്യാന്‍മാറിലേക്ക് പോകാനാണ് സാധ്യത. കേരള തീരത്ത് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിച്ചേക്കാം.