Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നാളെ അവധി

സ്‌കൂള്‍ പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കും

Kerala Holiday, Rain Holiday, Rain Holiday Kerala June 16, Holiday for Schools, Kerala Weather, കേരളത്തില്‍ അവധി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി, മഴ അവധി, കേരളത്തിലെ വിവിധ ജില്ലകളില്‍ അവധി

രേണുക വേണു

, തിങ്കള്‍, 18 ഓഗസ്റ്റ് 2025 (20:01 IST)
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഓഗസ്റ്റ് 19) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കനത്ത മഴയും കാറ്റും കാരണം പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതും, കുട്ടികളുടെ സുരക്ഷ കണക്കിലെടുത്തും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്.  
 
അംഗണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, കിന്റര്‍ഗാര്‍ട്ടന്‍, മദ്രസകള്‍, സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്.  

കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകള്‍, അഭിമുഖങ്ങള്‍, നവോദയ വിദ്യാലയം, റെസിഡന്‍ഷ്യല്‍ രീതിയില്‍ പഠനം നടത്തുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ എന്നിവയ്ക്ക് അവധി ബാധകമല്ല. അതേസമയം, സ്‌കൂള്‍ പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കും.  


പാലക്കാട് ജില്ലയില്‍ നാളെ യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

World Photography Day: ലോക ഫോട്ടോഗ്രാഫി ദിനം – ക്യാമറയുടെ മാജിക് ലഭിച്ച ദിവസം