Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഴ ശക്തമായി തുടരും: അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

മഴ ശക്തമായി തുടരും: അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ശ്രീനു എസ്

തിരുവനന്തപുരം , വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (09:31 IST)
മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ന് അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തീരദേശത്ത് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികളോട് കടലില്‍ പോകാന്‍ പാടില്ലെന്ന് അറിയിപ്പുണ്ട്.
 
ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ രാത്രി 10വരെ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെഎസ്ആർടിസി ബസ്സുകൾ ഇനി കടകളാക്കാം, ബസ്സുകൾ ഡിസൈൻ ചെയ്ത വാടകയ്ക്ക് നൽകും