Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ശക്തമായ മഴ: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദേശം

ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ശക്തമായ മഴ: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദേശം

തുമ്പി ഏബ്രഹാം

, ഞായര്‍, 1 ഡിസം‌ബര്‍ 2019 (10:43 IST)
തുലാവർഷം വീണ്ടും സജീവമായ സാഹചര്യത്തിൽ ഇന്ന് സംസ്ഥാനത്ത് വ്യാപകമായ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
 
നാളെ എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ തുലാമഴയിൽ 54 ശതമാനം വർധനയാണുണ്ടായത്. ഒക്ടോബർ 1 മുതലുള്ള കണക്കുകളനുസരിച്ച് കാസർകോട്ടും, കോഴിക്കോട്ടുമാണ് ഏറ്റവും കൂടുതൽ മഴ കിട്ടിയത്. 
 
അറബിക്കടലിൽ രണ്ട് ചുഴലിക്കാറ്റുകൾ ഒരേ സമയം രൂപപ്പെട്ടതും അപൂർവ്വ കാലാവസ്ഥാ പ്രതിഭാസമായി. ക്യാറും മഹയും കേരളത്തിലെ മഴയുടെ സ്വഭാവത്തിൽ മാറ്റം വരുത്തിയെങ്കിലും കേരളതീരത്തെ വലുതായി ബാധിച്ചിട്ടില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇരുചക്രവാഹനങ്ങളിൽ ഇന്ന് മുതൽ പിൻസീറ്റിലും ഹെൽമെറ്റ് നിർബന്ധം, ഇല്ലെങ്കിൽ ഇരട്ടിപിഴ