Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Heavy Rain:രാത്രി തുടരുന്നത് സുരക്ഷിതമല്ല, ചാലക്കുടിപ്പുഴയുടെ തീരത്തുള്ള മുഴുവൻപേരും മാറിത്താമസിക്കണം

Heavy Rain:രാത്രി തുടരുന്നത് സുരക്ഷിതമല്ല, ചാലക്കുടിപ്പുഴയുടെ തീരത്തുള്ള മുഴുവൻപേരും മാറിത്താമസിക്കണം
, വ്യാഴം, 4 ഓഗസ്റ്റ് 2022 (17:10 IST)
ചാലക്കുടി പുഴയുടെ തീരങ്ങളിൽ ഇന്ന് രാത്രി തുടരുന്നത് സുരക്ഷിതമല്ലെന്ന് മന്ത്രി കെ രാജൻ. രേഖകളും അവശ്യം വേണ്ട വസ്തുക്കളുമായി ജനങ്ങൾ ക്യാമ്പിലേക്ക് മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വൈകുന്നേരമാകുമ്പോഴേക്കും ജലനിരപ്പ് ഇനിയും ഉയരുമെന്നും ചാലക്കുടിപ്പുഴയുടെ തീരത്തുള്ള മുഴുവൻ പേരും മാറിത്താമസിക്കണമെന്നുമാണ് മന്ത്രിയുടെ നിർദേശം.
 
തൃശൂർ,എറണാകുളം ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പാലിക്കണം. 2018ലെ പ്രളയകാലത്ത് ആളുകൾ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവർ മുഴിവനായും ക്യാമ്പുകളിലേക്ക് മാറണമെന്ന് മുഖ്യമന്ത്രിയും അറിയിപ്പ് നൽകിയിട്ടുണ്ട്. ചാലക്കുടിപ്പുഴയിൽ അടുത്ത മണിക്കൂറുകളിൽ ജലനിരപ്പ് ഉയരുമെന്ന് തൃശൂർ ജില്ലാ കളക്ടർ ഹരിത വി കുമാറും അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൈ നിറയെ സമ്മാനങ്ങള്‍ നേടാം, വേഗം നന്തിലത്തിലേക്ക് വിട്ടോളൂ; പഞ്ച്-പഞ്ച് ഓഫറിന് വന്‍ സ്വീകാര്യത