സംസ്ഥാനത്ത് തിങ്കളാഴ്‌ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേക്കും.
സംസ്ഥാനത്ത് ഇന്ന് 8 ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. തീര പ്രദേശങ്ങളിൽ ഉയർന്ന തിരമാലയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കേരളം,കർണാടക,ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.