Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Heat Wave: പാലക്കാട് മാത്രമല്ല, ഉഷ്ണതരംഗം മറ്റ് രണ്ട് ജില്ലകളിലും, സുരക്ഷിതരായി ഇരിക്കാൻ നിർദേശം നൽകി ആരോഗ്യമന്ത്രി

Heat Kerala

അഭിറാം മനോഹർ

, ഞായര്‍, 28 ഏപ്രില്‍ 2024 (08:58 IST)
സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കൊല്ലം,തൃശൂർ,പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ 2024 ഏപ്രിൽ 27,28 തീയ്യതികളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുന്നതിനാൽ അതീവ ജാഗ്രത പുലർത്തണമെന്നും ഇതിനായി ജനങ്ങളും ഭരണ- ഭരണേതര സംവിധാനങ്ങളും ജാഗ്രത പുലർത്തണമെന്നും അറിയിപ്പിൽ പറയുന്നു.
 
 ഉഷ്ണതരംഗം ആരോഗ്യത്തെയും ശരീരത്തിൻ്റെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുവാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ വിഭാഗത്തിലുള്ളവര്‍ കഴിയുന്നതും നേരിട്ട് വെയില്‍ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം, നിർജലീകരണം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ ധാരളമായി വെള്ളം കുടിക്കണം. അടുത്ത ദിവസങ്ങളിൽ പാലക്കാട് 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ എന്നിവിടങ്ങളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം.
 
അന്തരീക്ഷ താപനില തുടർച്ചയായി സാധാരണയിൽ കൂടുതൽ ഉയർന്നുനിൽക്കുന്ന അവസ്ഥയാണ് ഉഷ്ണതരംഗം. സൂര്യാഘാതം,സൂര്യാതപം,നിർജലീകരണം തുടങ്ങി ഗുരുതരമായ പ്രശ്നങ്ങളിലേക്ക് വരെ ഇത് കാരണമായേക്കാം. അതിനാൽ ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ശാരീരിക ബുദ്ധുമുട്ടുകളുണ്ടായാൽ ചികിത്സ തേടണമെന്നും മന്ത്രി അഭ്യർഥിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരള-തമിഴ്‌നാട് തീരങ്ങള്‍ക്ക് ഭീഷണിയായി വീണ്ടും കള്ളക്കടല്‍ പ്രതിഭാസം