ഈ നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്താവുന്ന ഒരു കാലഘട്ടത്തിലൂടെയാണ് മനുഷ്യകുലം പൊയ്ക്കോണ്ടിരിക്കുന്നത്. അതും ചരിത്രത്തില്‍ ഇന്നേവരെ നേരിട്ടിട്ടില്ലാത്ത ആരോഗ്യപ്രശ്നത്തെ നേരിട്ടുകൊണ്ട്. എന്നാല്‍ അതിശയിപ്പിക്കുന്ന വിവരമാണ് ഗൂഗിളില്‍ നിന്ന് ലഭിക്കുന്നത്. കൊവിഡ് എന്ന മഹാമാരി ലോകത്ത് ശക്തമായി പിടിമുറുക്കിയ ഏപ്രില്‍ മാസത്തില്‍ കൂടുതല്‍ പേരും ഗൂഗിളിനോട് പരിഹാരം തേടിയത് കൊവിഡില്‍ നിന്ന് മുക്തി നേടാനല്ല. ഉറക്കമില്ലാത്ത അവസ്ഥയായ ഇന്‍സോമാനിയ എങ്ങനെ പരിഹരിക്കാമെന്നാണ്.
എന്നാല്‍ കൊവിഡ് കാരണമാണ് പലരുടെയും ഉറക്കം നഷ്ടമായതെന്നതില്‍ സംശയമില്ല. കൊവിഡിനെ കുറിച്ചുള്ള പേടിയും ഭാവിയെ കുറിച്ചുള്ള ചിന്തയുമെല്ലാം ചേര്‍ന്ന് ആളുകളില്‍ ഉറക്കമില്ലായ്മ സൃഷ്ടിച്ചുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഗൂഗിളിനോട് ചോദിക്കുന്നത് നല്ലതിനല്ലെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.