Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സംസ്ഥാനത്ത് കോവിഡിന്റെ പുതിയ ഘട്ടം, വരുന്ന രണ്ടാഴ്ച്ച നിർണായകമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കോവിഡിന്റെ പുതിയ ഘട്ടം, വരുന്ന രണ്ടാഴ്ച്ച നിർണായകമെന്ന് ആരോഗ്യമന്ത്രി
, ശനി, 19 ഡിസം‌ബര്‍ 2020 (15:54 IST)
സംസ്ഥാനത്ത് കോവിഡിന്റെ പുതിയഘട്ടമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. തിരഞ്ഞെടുപ്പ് കഴിഞ്ഞാതോടെ സംസ്ഥാനത്ത് കൂടുതൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുമോ എന്ന ആശങ്കയാണ് വിദഗ്ധർക്കുള്ളത്. രോഗലക്ഷണങ്ങൾ ഉള്ളവർ ഉറപ്പായും പരിശോധിക്കണമെന്നും കൂട്ടായ്മകൾ ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
 
വളരെ ആവശ്യമുള്ള കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. ഇല്ലാത്ത പക്ഷം രോഗികൾ ക്രമാതീതമായി ഉയരാൻ അത് കാരണമാകുമെന്നും രോഗികൾക്ക് ചികിത്സ കിട്ടാത്ത സാഹചര്യം ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.പലരും തിരഞ്ഞെടുപ്പ് നിർദേശങ്ങൾ പാലിച്ചില്ലെന്നും സത്യപ്രതിജ്ഞയും അധികാരമേൽക്കലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാകണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്ലസ്ടു പരീക്ഷ രാവിലെയും എസ്എസ്എല്‍സി ഉച്ചയ്ക്ക് ശേഷവും നടക്കും