Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ആറുമണി വരെ പ്രവർത്തിക്കും, അവധിയിലുള്ള ഡോക്ടർമാർ ഉടൻ ജോലിയിൽ പ്രവേശിക്കണം എന്ന് ആരോഗ്യമന്ത്രി

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ആറുമണി വരെ പ്രവർത്തിക്കും, അവധിയിലുള്ള ഡോക്ടർമാർ ഉടൻ ജോലിയിൽ പ്രവേശിക്കണം എന്ന് ആരോഗ്യമന്ത്രി
, ബുധന്‍, 18 മാര്‍ച്ച് 2020 (14:02 IST)
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് അവധിയിലുള്ള ഡോക്ടർമാർ ഉൾപ്പടെയുള്ള ആരോഗ്യ ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. എല്ലാ ആരോഗ്യ പ്രവർത്തകരുടെയും കൂട്ടായ പ്രവർത്തനം ആവശ്യമാണ് എന്നും ആരോഗ്യ മന്ത്രി പറഞ്ഞു
 
വ്യക്തമായ കാരണങ്ങളില്ലതെ അവധിയിൽ പോയിട്ടുള്ളവർ ഉടൻ തിരികെ ജോലിയിൽ പ്രവേശിക്കണം. ആശുപത്രികളിൽ കൂടുതൽ ഡോക്ടർമാരെ താൽക്കാലികമായി നിയമിക്കും. സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വൈകിട്ട് ആറുമണി വരെ തുറന്നുപ്രവർത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് 19നെ ചെറുക്കുന്നതിനായി സംസ്ഥാനം  ഒന്നടങ്കം ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് നടത്തുന്നത്. എല്ലാ ആരോഗ്യ പ്രവർത്തകരുടെയും കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രഞ്ജൻ ഗൊഗോയിയെ പോലെ ലൈംഗിക വൈകൃതമുള്ള ജഡ്ജിയെ ജീവിതത്തിൽ കണ്ടിട്ടില്ല: കടുത്ത ഭാഷയിൽ ജസ്റ്റിസ് കഡ്ജു