Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സാമൂഹിക മാധ്യമങ്ങളിലെ വാക് യുദ്ധം അവസാനിപ്പിക്കാൻ സർക്കാർ നിയമം കൊണ്ടുവരണമെന്ന് ഹൈക്കോടതി

സാമൂഹിക മാധ്യമങ്ങളിലെ വാക് യുദ്ധം അവസാനിപ്പിക്കാൻ സർക്കാർ നിയമം കൊണ്ടുവരണമെന്ന് ഹൈക്കോടതി
, ബുധന്‍, 13 മെയ് 2020 (07:19 IST)
സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വാക്‌യുദ്ധങ്ങളും ഏറ്റുമുട്ടലുകളും അവസാനിപ്പിക്കുന്നതിനായി സർക്കാർ നിയമനിർമാണം നടത്തണമെന്ന് ഹൈക്കോടതി.ഒരാൾ അപകീർത്തികരമോ അശ്ലീലമോ ആയ ഒരു പോസ്റ്റിട്ടാൽ അതിനെതിരേ പോലീസിനെ സമീപിക്കാതെ അതേരീതിയിൽ പ്രതികരിക്കുന്ന രീതിയാണ് സമൂഹ മാധ്യമങ്ങളിൽ ഉള്ളത്. ഇതിലൂടെ നിയമവാഴ്ച്ചയാണ് തകരുന്നതെന്ന് വിലയിരുത്തികൊണ്ടാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്‌ണന്റെ നിർദേശം.
 
സാമൂഹിക മാധ്യമത്തിലൂടെ അശ്ലീലമായ അഭിപ്രായപ്രകടനം നടത്തിയതിൽ പോലീസ് കേസ് ചാർജ് ചെയ്‌ത സംഭവത്തിൽ പത്തനംതിട്ട സ്വദേശിനിയായ ശ്രീജ പ്രസാദിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ നിർദേശം.നിലവിലെ നിയമത്തിനുള്ളിൽനിന്ന് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാനാകുമെന്നും പോലീസ് ഈ വിഷയത്തിൽ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും ഉത്തരവിലുണ്ട്.ഉത്തരവിന്റെ പകർപ്പ് ചീഫ് സെക്രട്ടറിക്കും പോലീസ് മേധാവിക്കും അയച്ചുകൊടുക്കാനും നിർദേശിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ 26 മുതൽ