ഓണച്ചെലവിനായി 2500 കോടി രൂപ കടമെടുക്കാനൊരുങ്ങി സർക്കാർ
ഓണച്ചെലവിനായി 2500 കോടി രൂപ കടമെടുക്കാനൊരുങ്ങി സർക്കാർ
ഓണച്ചെലവിനുവേണ്ടി പൊതുവിപണിയിൽ നിന്ന് 2500 രൂപ കടമെടുക്കാനൊരുങ്ങി സർക്കാർ. ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള വിവിധ ചെലവുകൾക്ക് ഏഴായിരം കോടി രൂപയാണ് വേണ്ടത്. അതുകൊണ്ടുതന്നെ ഈ മാസം ആയിരം കോടി രൂപ കടമെടുക്കാനും ആലോചിക്കുന്നുണ്ട്.
ചെലവ് വൻതോതിൽ കൂടുന്നതുകൊണ്ട് എല്ലാ ഓണക്കാലത്തും സർക്കാർ വൻ തുക ഇത്തരത്തിൽ കടമെടുക്കാറുണ്ട്. കഴിഞ്ഞ മാസവും പൊതുവിപണിയിൽനിന്ന് ആയിരം കോടി കടമെടുത്തിരുന്നു. ഗഡുക്കളായി എടുക്കാൻ കേന്ദ്രം അനുവദിച്ച വായ്പാപരിധിയിൽ നിന്നുകൊണ്ടാണ് ഈ കടമെടുപ്പ്.
റിസർവ് ബാങ്ക് വഴി പുറപ്പെടുവിക്കുന്ന കടപ്പത്രങ്ങളിലൂടെ ബാങ്കുകളിൽനിന്നാണ് ഈ പണം എടുക്കുക. 10 വർഷത്തെ കാലാവധിയിൽ പണം മടക്കി നൽകേണ്ടതുണ്ട്.