എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന സംഘത്തിലെ ഉദ്യോഗസ്ഥന് കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ ഇ ഡി ഓഫീസ് അടച്ചു. തെലുങ്കാന സ്വദേശിയായ അസിസ്റ്റന്റ് എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മറ്റ് ഉദ്യോഗസ്ഥരും ഡ്രൈവര്‍, സെക്യൂരിറ്റി ജീവനക്കാര്‍ എന്നിവരെ നിരീക്ഷണത്തിലാക്കി.
ഇതിനെ തുടര്‍ന്ന് കൊച്ചി ഓഫീസ് അണുനശീകരണം നടത്തുകയും പൂട്ടിയിടുകയും ചെയ്തു. ഇതിനൊപ്പം എല്ലാ ജീവനക്കാര്‍ക്കും കോവിഡ് പരിശോധന നടത്തി. ഫലം നെഗറ്റീവാണ്. എന്നാല്‍ എന്നുവരെയാണ് ജീവനക്കാര്‍ക്ക് നിരീക്ഷണമെന്നും ഓഫീസ് പൂട്ടിയിടുമെന്നും വ്യക്തമല്ല.
ഒറ്റയ്ക്ക് താമസിക്കുന്ന ഈ ഉദ്യോഗസ്ഥന്‍ ഭക്ഷണം പുറത്തു നിന്ന് വരുത്തിയായിരുന്നു കഴിച്ചിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഇദ്ദേഹത്തിന് കഠിനമായ പനി ബാധിച്ചിരുന്നു. തുടര്‍ന്ന് ഞായറാഴ്ച ടെസ്റ്റ് നടത്തി തിങ്കളാഴ്ചയോടെ രോഗം സ്ഥിരീകരി ക്കുകയായിരുന്നു. എന്നാല്‍ ജീവനക്കാര്‍ ചോദ്യം ചെയ്തവര്‍ നിരീക്ഷണത്തില്‍ പോകേണ്ടി വരുമോ എന്നു വ്യക്തമായിട്ടില്ല. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട നിരവധി പേരെ ഇ ഡി ചോദ്യം ചെയ്തിരുന്നു.