അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; കരിപ്പൂരില്‍ 19 വയസ്സുള്ള പെണ്‍കുട്ടി പിടിയില്‍
യുവതിയുടെ പക്കല്‍നിന്നും 1884 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്
കരിപ്പൂരില്‍ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി 19 കാരി പിടിയില്‍. ദുബായില്‍ നിന്നെത്തിയ കാസര്‍ഗോഡ് സ്വദേശിനി ഷഹലയാണ് പിടിയിലായത്. അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്താണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
യുവതിയുടെ പക്കല്‍നിന്നും 1884 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോള്‍, വിമാനത്താവളത്തിനു പുറത്തുവെച്ചാണ് യുവതിയെ പൊലീസ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവതിയെ പരിശോധനയ്ക്ക് വിധേയമാക്കിയത്.
സ്വര്‍ണക്കടത്തുകാരുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് പെണ്‍കുട്ടി ആവര്‍ത്തിച്ചുപറഞ്ഞെങ്കിലും പിന്നീട് വിശദമായ പരിശോധനയില്‍ സ്വര്‍ണം കണ്ടെത്തുകയായിരുന്നു.