സംസ്ഥാനത്ത് കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില. ഇന്ന് ഒരു പവന് 280 രൂപയാണ് ഉയര്‍ന്നത്. കഴിഞ്ഞ ദിവസവും സ്വര്‍ണവില വര്‍ധിച്ചിരുന്നു. ഇന്നലെ പവന് 80 രൂപയാണ് വര്‍ധിച്ചിരുന്നത്. ആറുദിവസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണവില ഇന്നലെ കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 49360 രൂപയാണ്.
അതേസമയം ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6170 രൂപയായി. ഈ വര്‍ഷം ഫെഡറല്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് സ്വര്‍ണ വിലയിലെ കുതിപ്പിന് കാരണമായായത്.