ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില. ഇന്ന് പവന് 200 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 36,600 രൂപയായി. സ്വര്‍ണവില കഴിഞ്ഞ മൂന്നുദിവസമായി ഒരേ നിരക്കിലായിരുന്നു. ഈമാസം ഒന്നിന് സ്വര്‍ണവില 36,360 രൂപയായിരുന്നു. അതേസമയം ജനുവരി പത്തിനായിരുന്നു സ്വര്‍ണം ഈമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയത്. പവന് 35,600 രൂപയായിരുന്നു വില.