Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

രാവണനായിരുന്നു മര്യാദക്കാരൻ, ഇന്നത്തെ രാമലക്ഷ്മണന്മാർ കണ്ടുപഠിക്കേണ്ടത് രാവണനെയാണ്: ജി സുധാകരൻ

രാമായണത്തേയും രാമനേയും വിമർശിച്ച് ജി സുധാകരൻ

രാവണനായിരുന്നു മര്യാദക്കാരൻ, ഇന്നത്തെ രാമലക്ഷ്മണന്മാർ കണ്ടുപഠിക്കേണ്ടത് രാവണനെയാണ്: ജി സുധാകരൻ
ആലപ്പുഴ , ചൊവ്വ, 6 ജൂണ്‍ 2017 (08:03 IST)
രാമായണത്തേയും രാമനേയും വിമർശിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. വനവാസക്കാലത്ത് രാമൻ സീതയെ ലക്ഷ്ണമന്റെ അടുത്ത് ആക്കിയിട്ട് പോയത് ശരിയായില്ലെന്നും സീതയെ തനിച്ചാക്കി ലക്ഷ്മണൻ പോയതും ശരിയായില്ലെന്നും മന്ത്രി ആലപ്പുഴയിൽ പറഞ്ഞു.
 
രാമനെ വെച്ച് നോക്കിയാൽ രാവണൻ ആയിരുന്നു മാന്യൻ. രാവണൻ സീതയെ തട്ടിക്കൊണ്ട് പോയെങ്കിലും മര്യാദയായിട്ടായിരുന്നു സീതയോട് പെരുമാറിയിരുന്നത്. ഒരിക്കൽ പോലും അവരുടെ ശരീരത്തിൽ രാവണൻ സ്പർശിച്ചിരുന്നില്ല.
 
മാന്യന്മാരെന്ന് നടിച്ച് നടക്കുന്ന ഇന്നത്തെ രാമലക്ഷ്മണന്മാർ കണ്ടുപഠിക്കേണ്ടത് രാവണനെയാണെന്നും മന്ത്രി പറഞ്ഞു. ലോകപരിസ്ഥിതി ദിനാചാരത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സന്ന്യാസിയുടെ ലിംഗം മുറിച്ച കുട്ടിക്ക് അവാർഡ് നൽകണം, മകള്‍ക്കെതിരേ സാക്ഷിപറയുന്ന അമ്മമാര്‍ ഉണ്ടാവരുത്: ജി സുധാകരൻ