രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലീറ്ററിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ പത്തുദിവസത്തിനിടെ പെട്രോളിന് 6.11രൂപയും ഡീസലിന് 5.90 രൂപയും കൂടി. കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 110 രൂപ 41 പൈസ, ഡീസല്‍ 97 രൂപ 45 പൈസ. വരും ദിവസങ്ങളിലും ഇന്ധനവില ഉയരും. ഇതിനിടയിലും കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. ഇന്ധനവില വര്‍ധനവില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നാണ് കേന്ദ്ര നിലപാട്.