മലയാറ്റൂര്‍ കുരിശുമുടി റെക്ടറായ ഫാദര്‍ സേവ്യര്‍ തേലക്കാട്ട് കുത്തേറ്റുമരിച്ചു. കപ്യാരുടെ കുത്തേറ്റ് വൈദികന് കൊല്ലപ്പെട്ടെന്നാണ് വിവരം.
വൈദികനെ കുത്തിവീഴ്ത്തിയ ശേഷം കപ്യാര് ജോണി വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. കപ്യാര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
കപ്യാരും വൈദികനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് വൈദികനെ കപ്യാര് കുത്തിവീഴ്ത്തുകയായിരുന്നു എന്നണ് റിപ്പോര്‍ട്ടുകള്‍.
കൊച്ചി ചേരനല്ലൂര്‍ സ്വദേശിയാണ് ഫാദര്‍ സേവ്യര്‍ തേലക്കാട്ട്. കുത്തേറ്റുവീണ വൈദികനെ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.