Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട്ടില്‍ കേക്ക് ഉണ്ടാക്കുന്നവര്‍ സൂക്ഷിക്കുക; ലൈസന്‍സില്ലെങ്കില്‍ പണി കിട്ടും !

രജിസ്‌ട്രേഷന്‍ എടുക്കാത്തവര്‍ക്ക് 50,000 രൂപ വരെ പിഴയും മൂന്ന് മാസം വരെ തടവുശിക്ഷയും ലഭിക്കും

വീട്ടില്‍ കേക്ക് ഉണ്ടാക്കുന്നവര്‍ സൂക്ഷിക്കുക; ലൈസന്‍സില്ലെങ്കില്‍ പണി കിട്ടും !
, ശനി, 17 ഡിസം‌ബര്‍ 2022 (08:43 IST)
ക്രിസ്മസ് പ്രമാണിച്ച് വീട്ടില്‍ കേക്കും മറ്റ് പലാഹരങ്ങളും ഉണ്ടാക്കി വില്‍ക്കാനൊരുങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഭക്ഷ്യസുരക്ഷാവകുപ്പ്. സമൂഹമാധ്യമങ്ങളിലൂടെ ഓര്‍ഡര്‍ പിടിച്ച് കേക്കും മറ്റു വില്‍ക്കുന്നവര്‍ ലൈസന്‍സ് എടുക്കണമെന്നാണ് മുന്നറിയിപ്പ്. ഇങ്ങനെ ഭക്ഷണ സാധനങ്ങള്‍ വീട്ടിലുണ്ടാക്കി വില്‍ക്കുന്നതിനു ലൈസന്‍സും രജിസ്‌ട്രേഷനും ആവശ്യമാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നു. 
 
ബേക്കറികള്‍, ചായക്കടകള്‍, ഹോട്ടലുകള്‍, സ്റ്റേഷനറി സ്റ്റോറുകള്‍, അങ്കണവാടികള്‍, ഉച്ചഭക്ഷണം ലഭ്യമാക്കുന്ന സ്‌കൂളുകള്‍, ഭക്ഷണം പാകം ചെയ്യുന്ന ആളുകള്‍, പലഹാരങ്ങള്‍ കൊണ്ടുനടന്ന് വില്‍പ്പന നടത്തുന്നവര്‍, കാറ്ററിങ് സ്ഥാപനങ്ങള്‍, കല്യാണം മണ്ഡപം നടത്തുന്നവര്‍, പഴം പച്ചക്കറി കച്ചവടക്കാര്‍, മത്സ്യ കച്ചവടക്കാര്‍, പെട്ടിക്കടക്കാര്‍ എന്നിവര്‍ക്ക് പുറമേ ഹോം മെയ്ഡ് കേക്കുകള്‍ വില്‍ക്കുന്നവരും ലൈസന്‍സും രജിസ്‌ട്രേഷനും എടുക്കണമെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദേശം. 
 
രജിസ്‌ട്രേഷന്‍ എടുക്കാത്തവര്‍ക്ക് 50,000 രൂപ വരെ പിഴയും മൂന്ന് മാസം വരെ തടവുശിക്ഷയും ലഭിക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ജനുവരി ഒന്നുമുതല്‍ മദ്യവില കൂടും