Select Your Language

Notifications

webdunia
webdunia
webdunia
webdunia

മത്സ്യതൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റും ബയോമെട്രിക് ഐ ഡി കാര്‍ഡും നിര്‍ബന്ധമാക്കും

മത്സ്യതൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റും ബയോമെട്രിക് ഐ ഡി കാര്‍ഡും നിര്‍ബന്ധമാക്കും

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 9 ജൂണ്‍ 2023 (15:00 IST)
ഈ വര്‍ഷം ജൂണ്‍ ഒമ്പത് അര്‍ധരാത്രി 12 മുതല്‍ ജൂലൈ 31 അര്‍ധരാത്രി 12 വരെ തീരുമാനിച്ച ട്രോളിംഗ് നിരോധനം ജില്ലയില്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗം തീരുമാനിച്ചു. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റ്, ബയോമെട്രിക് ഐ ഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ നിര്‍ബന്ധമാക്കും. 
 
നിരോധനം ഫലപ്രദമായി നടപ്പാക്കാന്‍ രണ്ട് ബോട്ടുകള്‍ വാടകക്കെടുക്കും. നാല് ലൈഫ് ഗാര്‍ഡുമാരെ പുതുതായി നിയോഗിച്ച് മൊത്തം അംഗബലം എട്ടാക്കും.  ഹാര്‍ബറുകളിലെ ഡീസല്‍ബങ്കുകള്‍ അടയ്ക്കും. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഇന്ധനത്തിനായി മത്സ്യഫെഡ് ബങ്കുകള്‍ അനുവദിക്കും. ഇതര സംസ്ഥാന ബോട്ടുകള്‍ ജൂണ്‍ ഒമ്പതിന് മുമ്പായി കേരളതീരം വിട്ട് പോകണം. ഇത് ലംഘിക്കുന്ന യാനം ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ജൂണ്‍ ഒമ്പതിന് വൈകീട്ടോടെ മുഴുവന്‍ ട്രോളിംഗ് ബോട്ടുകളും കടലില്‍ നിന്നും മാറ്റിയിട്ടുണ്ടെന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെമെന്റും കോസ്റ്റല്‍ പൊലീസും ഉറപ്പാക്കും. നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാലവര്‍ഷം എത്താന്‍ വൈകിയത് കാറ്റിന്റെ ഗതി എതിര്‍ദിശയിലായതിനാല്‍; കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്