Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

2020ലെ ആദ്യ ചന്ദ്രഗ്രഹണം വെള്ളിയാഴ്‌ച !

2020ലെ ആദ്യ ചന്ദ്രഗ്രഹണം വെള്ളിയാഴ്‌ച !
, വ്യാഴം, 9 ജനുവരി 2020 (20:27 IST)
ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം നാളെ ദൃശ്യമാകും. 2020ലെ നാല് അല്‍പ ഛായയുള്ള ചന്ദ്രഗ്രഹണങ്ങളില്‍ ആദ്യത്തേതായിരിക്കും നാളെ ദൃശ്യമാവുക. നാല് മണിക്കൂറും അഞ്ച് മിനിറ്റും ഗ്രഹണം നീണ്ടുനിൽക്കും. ഇന്ത്യയുടെ എല്ലായിടത്തും ചന്ദ്രഗ്രഹണം ദൃശ്യമാകും. ഇന്ത്യന്‍ സമയം രാത്രി 10.38ന് ആരംഭിച്ച്‌ രാവിലെ 2.42നാണ് ഗ്രഹണം അവസാനിക്കുക.
 
ഗ്രഹണസമയത്ത് ചന്ദ്രനെ ചാര നിറത്തില്‍ കാണാം. കൂടാതെ, ഗ്രഹണശേഷം നാളെ കാണുന്ന പൂര്‍ണ്ണ ചന്ദ്രന്‍ ഈ വര്‍ഷത്തെ ആദ്യത്തെ പൂര്‍ണ്ണ ചന്ദ്രനാണ്. അതിനാല്‍ നാളെ നടക്കുന്ന ചന്ദ്ര ഗ്രഹണത്തെ 'വുള്‍ഫ് മൂണ്‍ എക്ലിപ്സ്' (Wolf Moon Eclipse) എന്നാണ് പറയുക. ഭൂമിയുടെ നിഴല്‍ സൂര്യന്‍റെ പ്രകാശത്തെ മറക്കുന്നതാണ് ചന്ദ്രഗ്രഹണം. ഭൂമിയും ചന്ദ്രനും അപൂര്‍ണമായി വ്യന്യസിക്കുമ്പോഴാണ് അല്‍പ ഛായയുള്ള ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. 
 
മറ്റ് മൂന്ന് അല്‍പ ഛായയുള്ള ചന്ദ്രഗ്രഹണങ്ങള്‍ ജൂണ്‍ 5, ജൂലൈ 5, നവംബര്‍ 30 എന്നീ തിയതികളിലാകും കാണാന്‍ സാധിക്കുക. അടുത്ത പൂര്‍ണ ചന്ദ്രഗ്രഹണം 2021 മേയ് 26നണ് സംഭവിക്കുക

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞെട്ടിച്ച് സോണി, ഇലക്ട്രിക് കാർ വിപണിയിൽ ഇനി സോണിയിൽനിന്നും അത്ഭുതങ്ങൾ പ്രതീക്ഷിക്കാം !