Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കൈറ്റിന്റെ ഫസ്റ്റ്‌ബെല്‍ പ്ലാറ്റ്‌ഫോമിന് ദേശീയ പുരസ്‌കാരം

കൈറ്റിന്റെ ഫസ്റ്റ്‌ബെല്‍ പ്ലാറ്റ്‌ഫോമിന് ദേശീയ പുരസ്‌കാരം

ശ്രീനു എസ്

, വ്യാഴം, 25 ഫെബ്രുവരി 2021 (20:46 IST)
കോവിഡ് പശ്ചാത്തലത്തില്‍ കേരളത്തിലെ 45 ലക്ഷം കുട്ടികള്‍ക്ക് ഡിജിറ്റല്‍ ക്ലാസുകള്‍ ഒരുക്കുന്നതിന് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന് (കൈറ്റ്) 'ഡിജിറ്റല്‍ ടെക്‌നോളജി സഭ അവാര്‍ഡ് 2021' ദേശീയ പുരസ്‌കാരം ലഭിച്ചു. സര്‍ക്കാര്‍ മേഖലയില്‍ രാജ്യത്തെ മികച്ച എന്റര്‍പ്രൈസ് ആപ്ലിക്കേഷന്‍സ് (ഇ.ആര്‍.പി/എസ്.സി.എം/സി.ആര്‍.എം) വിഭാഗത്തിലാണ് കൈറ്റിന്റെ ഫസ്റ്റ്‌ബെല്‍ തിരഞ്ഞെടുത്തത്.
 
വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടന്ന ചടങ്ങില്‍ കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അവാര്‍ഡ് സ്വീകരിച്ചു. കൈറ്റിന് ലഭിച്ച അംഗീകാരത്തില്‍ പങ്കാളികളായവരേയും കുട്ടികളെയും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിനന്ദിച്ചു.
 
പ്രീ-പ്രൈമറി മുതല്‍ പ്ലസ്ടു വരെ കുട്ടികള്‍ക്കായി പൊതുവിഭാഗത്തിലും തമിഴ്, കന്നഡ മീഡിയത്തിലുമായി 6500 ക്ലാസുകളാണ് കൈറ്റ് വിക്ടേഴ്‌സിലൂടെയും മറ്റും സംപ്രേഷണം ചെയ്തത്. ഇതോടൊപ്പം എല്ലാ ക്ലാസുകളും ഒരു കുടക്കീഴില്‍ ലഭ്യമാക്കിയ സംവിധാനമാണ് 'ഫസ്റ്റ്‌ബെല്‍' പ്ലാറ്റ്‌ഫോം (ളശേെൃയലഹഹ.സശലേ.സലൃമഹമ.ഴീ്.ശി). പൊതുക്ലാസുകള്‍ക്ക് പുറമെ റിവിഷന്‍ ക്ലാസുകളും ഓഡിയോ ബുക്കുകളും കേള്‍വിശക്തി കുറഞ്ഞ കുട്ടികള്‍ക്കായി സൈന്‍ അഡാപ്റ്റഡ് ക്ലാസുകളും ഫസ്റ്റ്‌ബെല്ലില്‍ ലഭ്യമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രശസ്ത കവി വിഷ്ണു നാരായണന്‍ നമ്പൂതിരി അന്തരിച്ചു