Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കൊടും ചൂടിനൊപ്പം പനിയും ആഴ്ചകൾ നീളുന്ന ചുമയും: രോഗകിടക്കയിലായി കേരളം

കൊടും ചൂടിനൊപ്പം പനിയും ആഴ്ചകൾ നീളുന്ന ചുമയും: രോഗകിടക്കയിലായി കേരളം
, ഞായര്‍, 5 മാര്‍ച്ച് 2023 (09:42 IST)
ഇൻഫ്ളുവൻസ വകഭേദമായ എച്ച്3 എൻ2 പടരാതിരിക്കാൻ മുൻകരുതലുകളെടുക്കണമെന്ന് ഐസിഎംആർ. കടുത്ത ചൂടിനൊപ്പം രാജ്യമെങ്ങും പനിയും ചുമയും വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് ഐസിഎംആർ നിർദേശം. പനിയും ചുമയും ബാധിച്ച് ചികിത്സയ്ക്കെത്തുന്നവർക്ക് ആൻ്റിബയോടിക് നൽകുന്നത് ഒഴിവാക്കണമെന്നും ഐസിഎംആർ ഡോക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
 
സംസ്ഥാനത്ത് ഇന്നലെമാത്രം കടുത്ത ചുമയും പനിയും ബാധിച്ച് 8245 പേരാണ് ചികിത്സ തേടിയത്. മലപ്പുറം,കോഴിക്കോട്,കണ്ണൂർ ജില്ലകളിലാണ് ഭൂരിഭാഗം കേസുകളും. ആഴ്ചകൾ നീണ്ട് നിൽക്കുന്ന ചുമ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ,പനി എന്നിവയാണ് മിക്കവരെയും ബുദ്ധിമുട്ടിലാക്കുന്നത്. എറണാകുളത്ത് ഇതിനൊപ്പം ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടുക്കിയില്‍ വിനോദസഞ്ചാരി മുങ്ങി മരിച്ചു