ഡിസംബറിലെ രണ്ടാഴ്ചയില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് ഒന്നരലക്ഷത്തിലധികം പനി കേസുകള്‍. ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസ് ഡേറ്റയിലാണ് വിവരങ്ങള്‍ ഉള്ളത്. ആദ്യ രണ്ടാഴ്ച പിന്നിടുമ്പോള്‍ 150367 പേരാണ് പനിബാധിച്ച് ആശുപത്രികളില്‍ എത്തിയത്. അതേസമയം നവംബര്‍ മാസത്തില്‍ 262190 പേരാണ് പനി ബാധിച്ച് എത്തിയത്. ഈമാസം കഴിഞ്ഞ മാസത്തേക്കാള്‍ രോഗികളുടെ എണ്ണം കൂടുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
കാലാവസ്ഥാവ്യതിയാനം വൈറസുകളുടെ വ്യാപനത്തിന് സഹായകമായെന്നാണ് കണക്കാക്കുന്നത്. കൂടാതെ കൊറോണ വന്നതും ആളുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.