മലപ്പുറം: അനധികൃതമായി മൂന്നക്ക ലോട്ടറി നടത്തിയ സംഭവത്തിൽ പത്തൊമ്പതു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സർക്കാർ ലോട്ടറിക്ക് സമാന്തരമായി നന്നമ്പ്ര, താനാളൂർ, ഒഴൂർ, തെയ്യാല, താനൂർ, പരിയാപുരം പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ചൂതാട്ടം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട തട്ടിപ്പിന് ഉപയോഗിച്ച 25 മൊബൈൽ ഫോണുകളും പിടികൂടി. ഏജന്റുമാർ വഴിയായിരുന്നു തട്ടിപ്പ് നടത്തിയത്.
ഡി.വൈ.എസ്.പി വി.വി.ബെന്നി, സബ് ഇൻസ്‌പെക്ടർമാരായ ആർ.ഡി.കൃഷ്ണലാൽ, ശൈലേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷണം നടത്തിയത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.