Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ നാൽവർ സംഘം അറസ്റ്റിൽ

മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ നാൽവർ സംഘം അറസ്റ്റിൽ
, ഞായര്‍, 21 മെയ് 2023 (13:31 IST)
ഇടുക്കി: വിവിധ സ്ഥലങ്ങളിലായി മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ നാൽവർ സംഘം അറസ്റ്റിൽ. കട്ടപ്പന കാഞ്ചിയാർ പാലാക്കട  സ്വദേശി റൊമാരിയോ ടോണി, മുളകരമേട് സ്വദേശി ശ്യാമകുമാർ, ആനക്കര ചെല്ലാൻ കോവിൽ സ്വദേശി സജിൻ മാത്യു, പേഴുംകവല സ്വദേശി പ്രസീദ് ബാലകൃഷ്ണൻ എന്നിവരാണ് പിടിയിലായത്.
 
വ്യാജ ആഭരണങ്ങൾ നിർമ്മിച്ച് കട്ടപ്പന, ആനക്കര, കമ്പം, കുമളി എന്നിവിടങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളിൽ പണയപ്പെടുത്തിയാണ് ഇവർ വര്ഷങ്ങളായി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതികളിൽ എത്തിയത്.
 
ശ്യാമകുമാറിനെ സംശയകരമായ രീതിയിൽ കണ്ടപ്പോൾ ചോദ്യം ചെയ്തപ്പോഴാണ് കയ്യിൽ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ ആഭരണം പണയപ്പെടുത്തി പതിനഞ്ചു രസീതുകൾ കണ്ടെത്തിയതും മുക്കുപണ്ട പണയവിവരം വെളിപ്പെട്ടതും. പ്രത്യേകമായി ആഭരണം നിർമ്മിക്കുന്ന ആൾക്ക് 6500 രൂപയായിരുന്നു ഇവർ നൽകിയത്. ആഭരണം പണയം വായിക്കുന്നവർക്ക് 2000 രൂപയും നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു പോലീസ് വ്യാപകമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ