Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഭൂമിയുടെ ന്യായ വില നാളെ ഉയരും, നികുതിയിൽ ഇരട്ടിയിലേറെ വർധന, വാഹന രജിസ്ട്രേഷൻ നിരക്കും ഉയരും

ഭൂമിയുടെ ന്യായ വില നാളെ ഉയരും, നികുതിയിൽ ഇരട്ടിയിലേറെ വർധന, വാഹന രജിസ്ട്രേഷൻ നിരക്കും ഉയരും
, വ്യാഴം, 31 മാര്‍ച്ച് 2022 (20:13 IST)
പുതിയ സാമ്പത്തികവർഷത്തിന്റെ തുടക്കമായ നാളെ മുതൽ ഭൂമിയുടെ ന്യായ വില കൂടും. ന്യായവിലയിൽ പത്തുശതമാനം വർധന വരുത്തികൊണ്ടുള്ള വിജ്ഞാപനം ഇന്നിറങ്ങും. ഇതോടെ ഭൂമിയുടെ രജിസ്ട്രേഷൻ ചിലവ് ഉയരും.
 
അടിസ്ഥാന ഭൂനികുതിയിൽ ഇരട്ടിയിലേറെ വർധനയാണ് വരുന്നത്. എല്ലാ സ്ലാബുകളിലും അടിസ്ഥാന ഭൂനികുതി ഉയരും. ഇതിലൂടെ 80 കോടിയുടെ അധികവരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.ഭൂരേഖകൾ കൈകാര്യം ചെയ്യുന്നതിലെ കേന്ദ്ര ഘടകമായ അടിസ്ഥാന ഭൂനികുതിയാണ് പരിഷ്‌കരിക്കുന്നത്.
 
ഭൂമിയുടെ ന്യായവില പല പ്രദേശങ്ങളിലും വിപണിവിലയുമായി പൊരുത്തപ്പെടുന്നില്ല. എല്ലാ വിഭാഗങ്ങളിലും നിലവിലുള്ള ന്യായവിലയിൽ 10% ഒറ്റത്തവണ വർധന നടപ്പിലാക്കും. ഇതുവഴി 200 കോടിയുടെ അധികവരുമാനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. വാഹന രജിസ്ട്രേഷൻ നിരക്കും നാളെ മുതൽ ഉയരും.
 
വാഹനരജിസ്ട്രേഷന് പുറമെ ഫിറ്റ്‌നസ് നിരക്കുകളും ഉയരും. സംസ്ഥാനത്ത് വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഹരിത നികുതിയും നാളെ മുതൽ നിലവിൽ വരും.വർധിച്ച വെള്ളക്കരവും നാളെ മുതൽ പ്രാബല്യത്തിൽ വരും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാസ്‌ക് വേണ്ട, ആൾക്കൂട്ട നിയന്ത്രണവുമില്ല: കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് മഹാരാഷ്ട്ര