Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

എറണാകുളത്ത് കനത്ത മഴ: തെരഞ്ഞെടുപ്പ് മാറ്റിവച്ചേക്കുമെന്ന് സൂചന

കനത്ത മഴയായതിനാല്‍ എറണാകുളത്തെ ബൂത്തുകളില്‍ വലിയ ആള്‍ത്തിരക്ക് പ്രകടമല്ല.

എറണാകുളത്ത് കനത്ത മഴ: തെരഞ്ഞെടുപ്പ് മാറ്റിവച്ചേക്കുമെന്ന് സൂചന

തുമ്പി എബ്രഹാം

, തിങ്കള്‍, 21 ഒക്‌ടോബര്‍ 2019 (09:09 IST)
എറണാകുളം മണ്ഡലത്തിലെ വോട്ടെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിച്ച് കനത്ത മഴ. വെള്ളം കയറിയ മണ്ഡലത്തിലെ മൂന്ന് ബൂത്തുകള്‍ മാറ്റി സ്ഥാപിച്ചു. 64,65,68 ബൂത്തുകളാണ് മാറ്റി സ്ഥാപിച്ചത്. കനത്ത മഴയായതിനാല്‍ എറണാകുളത്തെ ബൂത്തുകളില്‍ വലിയ ആള്‍ത്തിരക്ക് പ്രകടമല്ല.

മഴ തുടരുന്നതിനാൽ എറണാകുളത്തെ വോട്ടെടുപ്പ് മാറ്റിവയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ജില്ലാ കളക്ടറുമായി ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചു. വോട്ടേടുപ്പ് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാതെ വന്നാൽ മറ്റൊരു ദിവസത്തെക്ക് മാറ്റേണ്ടിവരും. കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടിയെന്നും മീണ വ്യക്തമാക്കി
 
ഞായറാഴ്ച അര്‍ധരാത്രിമുതല്‍ തുടരുന്ന പെരുമഴയില്‍ നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി. എംജി റോഡിലും ടിഡി റോഡിലും ദേശീയപാതയിലും വെള്ളംകയറി. കനത്ത മഴയെത്തുടര്‍്‌ന് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; ആറംഗ സംഘം കീഴടങ്ങി