Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

എറണാകുളം ജില്ലയിലെ വാണിജ്യവ്യാപാര സ്ഥാപനങ്ങളില്‍ 45 ദിവസത്തിനുള്ളില്‍ സുരക്ഷിതമായ ഗ്ലാസുകള്‍ സ്ഥാപിക്കണമെന്ന് കളക്ടറുടെ ഉത്തരവ്

എറണാകുളം ജില്ലയിലെ വാണിജ്യവ്യാപാര സ്ഥാപനങ്ങളില്‍ 45 ദിവസത്തിനുള്ളില്‍ സുരക്ഷിതമായ ഗ്ലാസുകള്‍ സ്ഥാപിക്കണമെന്ന് കളക്ടറുടെ ഉത്തരവ്

ശ്രീനു എസ്

എറണാകുളം , വെള്ളി, 19 ജൂണ്‍ 2020 (19:33 IST)
ജില്ലയിലെ വ്യാപാര, വാണിജ്യ, ധനകാര്യ സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ചില്ലു ഭിത്തികളുടെ ഗുണനിലവാരം ഉടമകള്‍ ഉറപ്പു വരുത്തണമെന്നും 45 ദിവസത്തിനുള്ളില്‍ സുരക്ഷിതമായ ഗ്ലാസുകള്‍ സ്ഥാപിക്കണമെന്നും കളക്ടര്‍ ഉത്തരവിട്ടു. ജില്ലാ കളക്ടര്‍ എസ്സുഹാസ് ദുരന്ത നിവാരണ നിയമപ്രകാരമാണ് ഉത്തരവിട്ടത്. പൊതുജനങ്ങള്‍ക്ക് ഭിത്തിയുടെ സാമീപ്യം മനസിലാക്കുന്ന തരത്തില്‍ മാത്രമേ ഇവ സ്ഥാപിക്കാവൂ. സ്റ്റിക്ക റോ അടയാളങ്ങളോ പതിപ്പിച്ച് ചില്ലു ഭിത്തികള്‍ തിരിച്ചറിയിക്കണം.
 
ഒരിക്കലും സുതാര്യത മൂലം ഗ്ലാസ്സ് ഭിത്തികള്‍ തിരിച്ചറിയപ്പെടാതെ പോകരുത്. അനീല്‍ഡ് ഗ്ലാസുകള്‍ ഇത്തരം സ്ഥാപനങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ല. പകരം ടെംപേര്‍ഡ് അല്ലെങ്കില്‍ ഫെന്‍ഡ് ഗ്ലാസ് മാത്രമേ ഉപയോഗിക്കാവൂ. വാതില്‍ തുറക്കേണ്ട ദിശ കൃത്യമായും മലയാളം ,ഇംഗ്ലീഷ് ഭാഷകളില്‍ രേഖപ്പെടുത്തണം. ജില്ലയിലെ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഇത് പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും കളക്ടര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്പതിനായിരം രൂപതന്നാല്‍ ഗര്‍ഭിണിയും പ്രായപൂര്‍ത്തിയുമാകാത്ത മകളെ കാമുകനു വിട്ടുനല്‍കാമെന്ന് മാതാപിതാക്കള്‍; ഓടുവില്‍ സംഭവിച്ചത്!