Select Your Language

Notifications

webdunia
webdunia
webdunia
webdunia

എറണാകുളം ജില്ലയില്‍ സമൂഹ വ്യാപന സാധ്യതയുണ്ടോ എന്നറിയാന്‍ കൂടുതല്‍ കൊവിഡ് ടെസ്റ്റുകള്‍ നടത്തും: മന്ത്രി വിഎസ് സുനില്‍കുമാര്‍

എറണാകുളം ജില്ലയില്‍ സമൂഹ വ്യാപന സാധ്യതയുണ്ടോ എന്നറിയാന്‍ കൂടുതല്‍ കൊവിഡ് ടെസ്റ്റുകള്‍ നടത്തും: മന്ത്രി വിഎസ് സുനില്‍കുമാര്‍

ശ്രീനു എസ്

എറണാകുളം , വെള്ളി, 29 മെയ് 2020 (20:06 IST)
ജില്ലയില്‍ സമൂഹ വ്യാപന സാധ്യതയുണ്ടോ എന്നറിയാന്‍ കൂടുതല്‍ കോവിഡ് ടെസ്റ്റുകള്‍ നടത്തുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒരു ദിവസം 100 നടുത്ത് ആളുകളെ ഇത്തരത്തില്‍ പരിശോധനക്ക് വിധേയമാക്കും. ലക്ഷണമുള്ളവരില്‍ നടത്തുന്ന പരിശോധനയുടെ എണ്ണവും വര്‍ധിപ്പിക്കും. ലക്ഷണമുള്ളവരില്‍ 180 മുതല്‍ 200 വരെ ആളുകളുടെ സ്രവങ്ങളാണ് ഒരു ദിവസം പരിശോധനക്കെടുക്കുക. നിലവില്‍ സംസ്ഥാനത്ത് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
 
ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായ രീതിയിലാണ് നടക്കുന്നത്. ജനപ്രതിനിധികളും നല്ല രീതിയില്‍ സഹകരിക്കുന്നുണ്ട്. ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളില്‍ സമ്പര്‍ക്ക വിലക്കില്‍ കഴിയേണ്ടവര്‍ക്ക് 4000 വീടുകള്‍ കണ്ടെത്തിയിട്ടുണ്ട്. 700 വീടുകള്‍ പൂര്‍ണ്ണ സജ്ജമാണ്. മുനിസിപ്പിലാറ്റികളില്‍ 169 ഫ്‌ലാറ്റുകളും വീടുകളും സജ്ജമാക്കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബംഗാളിൽ ജൂൺ ഒന്ന് മുതൽ എല്ലാ ആരാധനാലയങ്ങളും തുറക്കുമെന്ന് മമത ബാനർജി