Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആയിരത്തിമുന്നൂറിലധികം ജോലിക്കാര്‍ തീയിലൂടെ നടന്ന് ഗിന്നസ് ബുക്കിലേക്ക്

ആയിരത്തിമുന്നൂറിലധികം ജോലിക്കാര്‍ തീയിലൂടെ നടന്ന് ഗിന്നസ് ബുക്കിലേക്ക്

ആയിരത്തിമുന്നൂറിലധികം ജോലിക്കാര്‍ തീയിലൂടെ നടന്ന്  ഗിന്നസ് ബുക്കിലേക്ക്
കൊച്ചി , വ്യാഴം, 16 ഫെബ്രുവരി 2017 (17:59 IST)
സ്വര്‍ണാഭരണ കമ്പനിയായ  ജ്യൂവലെക്‌സ് ഇന്ത്യയിലെ ജോലിക്കാര്‍ തീയിലൂടെ നടന്ന്  (ഫയര്‍ വാക്ക്) ഗിന്നസ് ബുക്കിലേക്ക് കയറി. ആയിരത്തിമുന്നൂറിലധികം ജോലിക്കാരാണ് ക്രമാനുഗതമായി ഒരേ വേദിയില്‍ തീയിലൂടെ നടന്നത്. ഇതുവരെയുള്ള റിക്കാര്‍ഡ് 608 ആളുകളുടേതായിരുന്നു.
 
webdunia
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ ഔദ്യോഗിക അഡ്ജുഡിക്കേറ്റര്‍ ഋഷി നാഥിന്റെ മുമ്പാകെ മുംബൈയ്ക്കടുത്തുള്ള ഇമാജിക്ക തീം പാര്‍ക്കിലായിരുന്നു ഫയര്‍ വാക്ക്. എച്ച് ആര്‍ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ എച്ച്ആര്‍ അനെക്‌സി പ്രൈവറ്റ് ലിമിറ്റഡ് അവരുടെ രാജ്യാന്തര സര്‍ട്ടിഫൈഡ് ഫയര്‍വാക്ക് ഇന്‍സ്ട്രക്റ്റര്‍മാരുടേയും എംപവര്‍മെന്റ് കോച്ചുമാരുടേയും സഹായത്തോടെയാണ് ഫയര്‍വാക്ക് സംഘടിപ്പിച്ചത്.
 
''ഭയത്തെ കീഴടക്കുക എന്നതാണ് പൂര്‍ണതയുള്ള ജീവിതത്തിന്റെ താക്കോല്‍‍‍. വ്യക്തിഗത പരിണാമത്തിനുള്ള ഏറ്റവും മികച്ച ദൃഷ്‌ടാന്തമാണ് ഫയര്‍വാക്ക്. നമ്മെ പരിമിതപ്പെടുത്തുന്ന ഭയത്തില്‍ നിന്നും  അസാധാരണമായതിലേക്കുള്ള പരിണാമമാണ് ഫയര്‍വാക്കിലൂടെ സംഭവിക്കുന്നത്. നമ്മുടെ പരിമിത വിശ്വാസങ്ങളേയും മാനസിക തടസങ്ങളേയും ഇത് തകര്‍ത്തു കളയുന്നു. വ്യക്തികളുടെ ആന്തരികശക്തി വര്‍ധിക്കുന്നു. 'അസാധ്യ'ത്തില്‍നിന്നു 'സാധ്യ'മാണ് എന്നതിലേക്ക് നാം നീങ്ങുന്നു. ശാക്തീകരണത്തിന്റെ താക്കോലാണിത്.'' 
 
എച്ച് ആര്‍ അനെക്‌സിയുടെ മാനേജിംഗ് ഡയറക്ടര്‍ അഷിഷ് അറോറ പറയുന്നു. കത്തുന്ന കരിക്കട്ടയിലൂടെ  നഗ്നപാദരായി 6.6 അടിയാണ്  നടക്കേണ്ടിയിരുന്നത്. ശില്പശാലയുടെ രൂപത്തിലായിരുന്നു ഈ ഫയര്‍ വാക്ക് സംഘടിപ്പിച്ചിരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എടപ്പാടി പളനിസാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു